ഗുരുവായൂർ: കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ കമ്മറ്റിയും ചാവക്കാട്, ഗുരുവായൂർ പ്രവാസി ക്ഷേമ സഹകരണ സംഘവും ചേർന്ന് ഗുരുവായൂർ വിവിധ ലോഡ്ജുകളിൽ ക്വാറന്റയിനിൽ കഴിയുന്ന പ്രവാസികൾക്ക് അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ഗുരുവായൂർ നഗരസഭ ചെയർ പേഴ്സൻ എം രതി, വൈസ് ചെയർ ന്മാൻ അഭിലാഷ് വി ചന്ദ്രൻ, ടി.ടി ശിവദാസൻ എന്നിവർ ഏററുവാങ്ങി. ചടങ്ങിൽ പ്രവാസി സംഘം ഏരിയ പ്രസിഡന്റ് കെ.വി അശറഫ് ഹാജി സെക്രട്ടറി ലാസർ പേരകം, വത്സൻ കളത്തിൽ, ബാഹുലേയൻ, ഷെറിഫ് തളികശ്ശേരി, ലിമ ജാഫർ എന്നിവർ പങ്കെടുത്തു.

