തളിക്കുളം: തളിക്കുളത്തെ വാഹനാപകടത്തിൽ മരണം മൂന്നായി. ഗുരുതര പരിക്കുകളോടെ ചികിത്സയിലുണ്ടായിരുന്ന 11കാരി അഭിരാമി ആണ് മരിച്ചത്. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ വീട്ടില്‍ 81 വയസ്സുള്ള പത്മനാഭൻ , ഭാര്യ 79 വയസ്സുള്ള പാറുക്കുട്ടി എന്നിവര്‍ മരിച്ചിരുന്നു.

ഇവരുടെ മകൻ ഷാജു , ഭാര്യ ശ്രീജ എന്നിവര്‍ ചികിത്സയിലാണ്. ഷാജുവിന്റെയും ശ്രീജയുടെയും മകളാണ് മരിച്ച അഭിരാമി. തളിക്കുളം കൊപ്രക്കളത്ത് രാവിലെ എഴോടെ കെ.എസ്.ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന കാർ യാത്രക്കാരാണ് മരിച്ചത്. ദിശ തെറ്റി കയറിയ കാർ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവർ തൃശൂരിലെ അശ്വനി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

