Friday, September 20, 2024

വിഷുക്കണി ദര്‍ശനം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാളെ പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെയാണ് വിഷുക്കണി ദര്‍ശനം

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെയാണ് വിഷുക്കണി ദര്‍ശനം. വിഷുപ്പുലരിയില്‍ കണ്ണനെ കണി കണ്ട് അനുഗ്രഹം നേടാന്‍ ആയിരങ്ങളാണ് ഗുരുവായൂരിലെത്തുക. ഇന്ന് രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തി നമ്പൂതിരിമാരാണ് ക്ഷേത്ര മുഖമണ്ഡപത്തില്‍ കണി ഒരുക്കുക. ഓട്ടുരുളിയില്‍ ഉണക്കലരി, പുതുവസ്ത്രം, ഗ്രന്ഥം, സ്വര്‍ണം, വാല്‍ക്കണ്ണാടി, കണികൊന്ന, വെള്ളരി, ചക്ക, മാങ്ങ, പഴങ്ങള്‍, നാളികേരം എന്നിവയാണ് കണിക്കോപ്പുകളായി ഉണ്ടാകുക. പുലര്‍ച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിക്കും. മേല്‍ശാന്തി തോട്ടം ശിവകരന്‍ നമ്പൂതിരി പുലര്‍ച്ചെ രണ്ടിന് മുറിയില്‍ കണി കണ്ടതിനുശേഷം തീര്‍ഥകുളത്തില്‍ മുങ്ങികുളിച്ച് ഈറനുമായി ശ്രീലക വാതില്‍ തുറന്ന് ആദ്യം ഗുരുവായൂരപ്പനെ കണികാണിക്കും. നാളികേരമുറിയില്‍ നെയ് വിളക്ക് തെളിയിച്ചാണ് ഗുരവായൂരപ്പനെ കണികാണിക്കുക. തുടര്‍ന്ന് ഗുരുവായൂരപ്പന്റെ തങ്ക തിടമ്പ് സ്വര്‍ണ സിംഹാസനത്തില്‍ ആലവട്ടം, വെഞ്ചാമരം എന്നിവ കൊണ്ടലങ്കരിച്ച് വയ്ക്കും. സിംഹാസനത്തിന് താഴെയായി ഓട്ടുരുളിയില്‍ കണിക്കോപ്പുകളും വയ്ക്കും. ഗുരുവായൂരപ്പനെ കണികാണിച്ച ശേഷം കിഴക്കേഗോപുരവാതില്‍ തുറന്ന് കണികാണാനുള്ള ഭക്തരെ പ്രവേശിപ്പിക്കും. ഇത്തവണ നമസ്‌കാര മണ്ഡപത്തിലും കണി ഒരുക്കുന്നുണ്ട്. ഇത് ഭക്തര്‍ക്ക് കണി കാണുന്നതിന് കൂടുതല്‍ സൗകര്യമാകുമെന്നാണ് കരുതുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments