Friday, September 20, 2024

പൂരം പടിവാതിൽക്കൽ; പൂര നഗരിയെ കണ്ണീരിലാക്കി പാറമേക്കാവ് ദേവീദാസൻ ചരിഞ്ഞു

തൃശൂർ: പതിറ്റാണ്ടുകളായി എഴുന്നള്ളിപ്പുകളിലെ സജീവസാന്നിധ്യമായിരുന്ന പാറമേക്കാവ് ദേവസ്വം കൊമ്പൻ പാറമേക്കാവ് ദേവീദാസൻ ചരിഞ്ഞു. അടുത്തിടെയായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന ആന ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ചരിഞ്ഞത്. 60 വയസ്സുണ്ടായിരുന്ന ദേവീദാസനെ ഒരു വർഷമായി എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിച്ചിരുന്നില്ല. ആരോഗ്യാവസ്ഥ മോശമായതിനാൽ ആഴ്ചകളായി ചികിത്സയിലായിരുന്നു.

21 വർഷം തൃശ്ശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ആദ്യ 15 ആനകളിൽ ദേവീദാസൻ ഇടം പിടിച്ചിരുന്നു. പ്രധാനപ്പെട്ട ഉത്സവങ്ങളിലും മുന്നിലുണ്ടായിരുന്നു. 2001-ലെ പൂരം കൊടിയേറ്റ് ദിവസമാണ് ആനയെ പാറമേക്കാവിൽ നടയിരുത്തുന്നത്. അന്നു തന്നെ എഴുന്നള്ളിക്കുകയും ചെയ്തു. കൂപ്പിലെ ജോലികൾ ചെയ്തിരുന്ന ആന പാറമേക്കാവിൽ എത്തിയ ശേഷമാണ് എഴുന്നള്ളിപ്പുകളിൽ പങ്കെടുക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments