Friday, November 22, 2024

എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതി പരിഷ്കരണം പിൻവലിക്കണം: ഐ.എൻ.എൽ

ചാവക്കാട്: ഇന്ത്യൻ ജനതയുടെ യഥാർത്ഥ ചരിത്രം തിരുത്തി എഴുതാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമായി എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതി പരിഷ്കരിച്ച നടപടി പ്രതിഷേധാർഹമാണെന്നും നടപടി പിൻവലിക്കണമെന്നും ഐഎൻഎൽ തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. സംഘപരിവാറിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് അനുസരിച്ച് ചരിത്രത്തെ അപനിർമ്മിക്കാനുള്ള നിഗൂഢ നീക്കങ്ങൾക്കെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ആക്ടിങ് പ്രസിഡണ്ട് സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. ഐ.എൻഎൽ തൃശൂർ ജില്ല പ്രസിഡണ്ട് മുഹമ്മദ്‌കുട്ടി ചാലക്കുടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജംഷീർ അലി ചിന്നക്കൽ, ഓർഗനൈസിങ് സെക്രട്ടറി നൗഷാദ് കടപ്പുറം, ട്രഷറർ ശറഫുദ്ധീൻ, ഖാദർ ബ്ലാങ്ങാട്, നസ്റുദ്ധീൻ , മജീദ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments