Wednesday, February 25, 2026

അച്ഛനെ മകന്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം; മകൻ നിരന്തരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകാറുള്ള ആളാണെന്ന് പോലീസ്

ചേര്‍പ്പ്: കോടന്നൂരില്‍ അച്ഛനെ മകന്‍ മര്‍ദിച്ച് കൊലപ്പെടുത്തി. മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറമ്മല്‍വീട്ടില്‍ 60 വയസുള്ള ജോയ് ആണ് മരിച്ചത്. മകന്‍ 25 വയസുള്ള റിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ഏഴു മണിയോടുകൂടിയാണ് സംഭവം. റിജോ മദ്യപിച്ച് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ള ആൾ എന്നാണ് പോലീസ് പറയുന്നത്. വീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പിതാവിനെ ആക്രമിക്കുകയായിരുന്നു. ജോയിയെ തൃശ്ശൂർ ജനല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മുഖത്തും തലക്കുമേറ്റ ഗുരുതര പരിക്കാണ് മരണകാരണം. കൃത്യം നടത്തിയ കാര്യം റിജോ തന്നെയാണ് ചേർപ്പ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments