Friday, September 20, 2024

യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞാണി: ആനക്കാട് യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാണി ആനക്കാട് തട്ടിൽ മണ്ടി ചാക്കോയുടെ മകൻ ജിജോ(24)യെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടുകാർ പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് എത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ യുവാവിനെ കണ്ടെത്തിയത്. ഉടൻ തന്നെ തൃശൂർ മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ രാവിലെ 10ന് മണലൂർ സെന്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ നടക്കും
മാതാവ്: ജെസ്സി. സഹോദരൻ: റിജോ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments