പുന്നയൂർ: രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം അയോഗ്യതയാക്കിയതിൽ കോൺഗ്രസ് പുന്നയൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അകലാട് ബദർപള്ളി പരിസരത്ത് നിന്ന് തുടങ്ങിയ പ്രതിഷേധം മന്നലംകുന്ന് സെന്ററിൽ ഹൈവേ ഉപരോധിത്തോടെ സമാപിച്ചു. വടക്കേക്കാട് ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ മുക്കണ്ടത്ത്, മണ്ഡലം പ്രസിഡന്റ് മുനാഷ് മച്ചിങ്ങൽ, പി.കെ.ഹസ്സൻ, കെ.കമറുദ്ധീൻ, അലി അകലാട്, സഞ്ജിത് എടക്കര, ഷേർബ്നൂസ് പണിക്കവീട്ടിൽ, റിഷാദ് കെ മൂസ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.