തൃശൂർ: തൃശൂർ ഏങ്ങണ്ടിയൂരിൽ സിപിഎം പ്രവർത്തകൻ അമൽ കൃഷ്ണയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ സി.പി.എം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ആവശ്യപ്പെട്ടു.
ഏങ്ങണ്ടിയൂർ തിരുമംഗലം ഡിവിഷൻ ബ്ലോക്ക് മെംബർ സുധയുടെ മകൻ അമൽ കൃഷ്ണയെ സി.പി.എം മുൻ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിലാൽ, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗം സുൽത്താൻ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഷെബിൻ തുടങ്ങിയവർ ചേർന്ന് തൃശ്ശൂർ ഏങ്ങണ്ടിയൂരിൽ വെച്ച് ക്രൂരമായി മർദിച്ചത്. മർദനമേറ്റ് തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചിക്കത്സയിലായിരുന്നു. ഇന്ന് വൈകീട്ട് 8മണിക്കാണ് മരണണത്തിന് കീഴsങ്ങിയത്. ഈ കൊലയ്ക്ക് നേതൃത്വം നൽകിയ സുൽത്താൻ മുൻപ് ബിജെപി പ്രവർത്തകൻ സുജിത്ത് ഉണ്ണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്ന് അനീഷ് കുമാർ ആരോപിച്ചു. നേതാക്കളുടെ വഴിവിട്ട ജീവിതം ചോദ്യം ചെയ്യുന്ന പ്രവർത്തകരെ തല്ലിക്കൊല്ലുന്നതാണ് സിപിഎമ്മിൻ്റെ പുതിയ രീതിയെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് പറഞ്ഞു. അമൽ കൃഷ്ണയ്ക്ക് ക്രൂരമായ മർദ്ദനമേറ്റിട്ടും സിപിഎം ജില്ലാ നേതൃത്വം മർദ്ദിച്ച പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കൊലപാതകം സ്വാഭാവിക മരണമാക്കി മാറ്റാനുള്ള അറിയറ നീക്കം സിപിഎം നേതൃത്വം തുടങ്ങിയിട്ടുണ്ട്. അമൽ കൃഷ്ണയുടേത് വ്യക്തമായ കൊലപാതകമാണ്. സിപിഎം നേതാക്കളായ പ്രതികളെ രക്ഷിക്കാൻ പാർട്ടിയും പോലീസും ശ്രമിച്ചാൽ ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് അറിയിച്ചു.