Saturday, April 12, 2025

ബീഡി വലിക്കുന്നതിനിടയിൽ തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

പെരിങ്ങോട്ടുകര: ബീഡി വലിക്കുന്നതിനിടയിൽ തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. എ.ആർ റോഡിന് പടിഞ്ഞാറ് പുത്തൂർ ഐനിക്കൽ ലൂവീസ് (65) ആണ് മരിച്ചത്. വീടിന് മുൻവശത്ത് വെച്ച്പുകവലിച്ചു കൊണ്ടിരിക്കുമ്പോൾ തീ മുണ്ടിലേയ്ക്ക് വീണാണ് തീ പൊള്ളലേറ്റത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ആണ് സംഭവം നടന്നത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 5.30 ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments