Sunday, April 6, 2025

കക്കുകളി നാടകത്തിനെതിരെ കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ വിശ്വാസികൾ പ്രതിഷേധിച്ചു

ഗുരുവായൂർ: ക്രൈസ്തവ വിശ്വാസത്തെയും ധാർമിക മൂല്യങ്ങളെയും അധിക്ഷേപിക്കുന്ന കക്കുകളി നാടകത്തിനെതിരെ കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ വിശ്വാസികൾ പ്രതിഷേധിച്ചു. രാവിലെ ദിവ്യബലിക്ക് ശേഷം നടന്ന പ്രതിഷേധ ധർണ്ണ വികാരി റവ.ഫാദർ ജോയ് കൊള്ളന്നൂർ ഉദ്ഘാടനം ചെയ്തു. ഇടവകയിലെ മുഴുവൻ വിശ്വാസികളും ധർണയിൽ പങ്കെടുത്തു. അസിസ്റ്റന്റ് വികാരി ഫാദർ ഗോഡ്വിൻ കിഴക്കൂടൻ, ട്രസ്റ്റിമാരായ എം.ജെ സെബാസ്റ്റ്യൻ, ജിജോ ജോർജ്, എൻ.എം കൊച്ചപ്പൻ, ബേബി ജോൺ, സെക്രട്ടറി ബാബു വർഗീസ്, പി.ആർ.ഓ ജോബ് സി ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments