Saturday, August 16, 2025

ഗുരുവായൂരിൽ ക്വാറന്റീനിൽ കഴിയുന്ന പ്രവാസികളിൽ നാലു പേർക്ക് കോവിഡ് രോഗലക്ഷണം

ഗുരുവായൂർ: ക്വാറന്റീനിൽ കഴിയുന്ന പ്രവാസികളിൽ നാലു പേർക്ക് കോവിഡ് രോഗലക്ഷണം. കാഞ്ഞാണി സ്വദേശിയായ യുവാവ് ഉൾപ്പെടെ നാലു പേരെ തൃശൂർ മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. അബുദാബിയിൽ നിന്ന് ആദ്യ വിമാനത്തിൽ എത്തിയ 73 പ്രവാസികളിൽ 39 പേർ ഗുരുവായൂരിൽ ക്വാറന്റീനിൽ കഴിയുകയാണ്. വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നരയോടെ രണ്ടു കെ.എസ്.ആർ.ടി.സി ബസ്സുകളിലായാണ് ഇവരെ എത്തിച്ചത്. 28 പുരുഷന്മാരും 10 സ്ത്രീകളും ഒരു കുട്ടിയുമാണ് സംഘത്തിലുള്ളത്. ഇതിൽ ഒരു ഗർഭിണിയെയും അവരുടെ മാതാവിനെയും വീടുകളിലേക്കയച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments