Monday, January 12, 2026

പശുവിന് പുല്ലരിയാൻ പറമ്പിലേക്ക് പോയ വയോധികനെ തെരുവുനായ ആക്രമിച്ചു

ചേർപ്പ്: പശുവിന് പുല്ലരിയാൻ പറമ്പിലേക്ക് പോകുമ്പോൾ വയോധികനെ തെരുവുനായ ആക്രമിച്ചു. പെരുമ്പിള്ളിശ്ശേരി കടുപ്പിടിവളപ്പിൽ ഗോപാല (86) നാണ് പരിക്കേറ്റത്. കൈ കടിച്ചു കീറുകയും മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നായയുമായി ഏറെനേരം മൽപ്പിടിത്തം നടത്തി സഹോദരൻ ശ്രീധരനാണ് ഗോപാലനെ രക്ഷിച്ചത്. വീടിന് സമീപമാണ് സംഭവം. പരിക്കേറ്റ ഗോപാലൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments