Friday, November 22, 2024

ബ്ലാങ്ങാട് ബീച്ചിൽ വിനോദ സഞ്ചാര വകുപ്പ് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് അനുവദിക്കുന്നതിന് തീരുമാനം

ചാവക്കാട്: ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വിനോദ സഞ്ചാര വകുപ്പ് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് അനുവദിക്കുന്നതിന് തീരുമാനമായി. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ ബീച്ചിലാണ് ആദ്യമായി ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് സ്ഥാപിച്ചത്. ഇതിന് വലിയ സ്വീകാര്യതയാണ് സഞ്ചാരികളിൽ നിന്നും ലഭിച്ചത്. തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 10 ജില്ലകളിൽ കൂടെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന ചാവക്കാട് ബ്ലാങ്ങാട് ബീച്ചിനെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബഹു. ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബർ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ ജില്ലയിലെ പ്രധാനപ്പെട്ട ബീച്ച് ടൂറിസം കേന്ദ്രമായ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിന് ഫ്ലോട്ടിംഗ് ബ്രിഡ്ജ് അനുവദിച്ചത്. തുടർനടപടികൾ എത്രയും വേഗം ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments