Friday, September 20, 2024

ഗുരുവായൂര്‍ നഗരസഭയിൽ 74-ാം റിപ്പബ്ലിക് ദിനാഘോഷം സമാപിച്ചു

ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭയിൽ 74-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ 9 മണിക്ക് നഗരസഭാ അങ്കണത്തില്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് ലൈബ്രറി അങ്കണത്തിലെ ഗാന്ധി പ്രതിമയില്‍ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തി.

നഗരസഭാ അഗതി മന്ദിരത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈലജ സുധന്‍ പതാക ഉയര്‍ത്തി. സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.എം ഷെഫീര്‍, എ.എസ് മനോജ്, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍, നഗരസഭാ സെക്രട്ടറി ബീന എസ് കുമാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.


രാവിലെ നഗരസഭ ക്ഷേത്രപ്രവേശന സത്യഗ്രഹ ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ ചെയര്‍മാന്‍ എം കൃഷ്ണദാസ് സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് നഗരസഭാ പരിധിയിലെ 5 കോളേജുകളിലേയും 12ഓളം സ്ക്കൂളുകളിലേയും എന്‍ സി സി, സ്ക്കൗട്ട് ആന്‍റ് ഗൈഡ്സ്, എന്‍ എസ് എസ്, സ്റ്റുഡന്‍റ് പോലീസ് വിദ്യാര്‍ത്ഥികള്‍ അണി നിരന്ന റിപ്പബ്ലിക് ദിന റാലി നഗരസഭ ഇന്ദിരാഗാന്ധി ടൗണ്‍ഹാളില്‍ സമാപിച്ചു. ടൗണ്‍ഹാളില്‍ വെച്ച് നടന്ന സമാപന ചടങ്ങ് ഗുരുവായൂര്‍ എം എല്‍ എ എന്‍.കെ അക്ബര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ദേശീയ സംസ്ഥാന തലത്തില്‍ മികവ് തെളിയിച്ചവരെ ആദരിച്ചു.

മണ്ഡല മകരവിളക്ക്- ഏകാദശി സീസണില്‍ നഗരസഭയുടെ ഫസ്റ്റ് എയ്ഡ് ബൂത്തില്‍ സേവനമനുഷ്ഠിച്ച 15 ഓളം ഡോക്ടര്‍മാരെയും, സൗജന്യമായി മരുന്നുകള്‍ നല്‍കിയ മെഡിക്കല്‍ ഷോപ്പ് പ്രതിനിധികളെയും, റാലിയില്‍ പങ്കെടുത്ത കോളേജുകള്‍, സ്ക്കൂളുകള്‍, മറ്റ് സ്ഥാപനങ്ങള്‍, ഹരിതകര്‍മ്മ സേന, ശുചീകരണ വിഭാഗം ജീവനക്കാര്‍ എന്നിവരെയും പുരസ്ക്കാരങ്ങള്‍ നല്‍കി ആദരിച്ചു. നഗരസഭ സെക്രട്ടറി ബീന എസ് കുമാര്‍ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments