ഗുരുവായൂർ: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പച്ച തുരുത്ത് പദ്ധതിക്ക് ഗുരുവായൂർ നഗരസഭാ ഒന്നാം വാർഡ് തൊഴിയൂരിൽ തുടക്കമായി. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉത്ഘാടനം ചെയ്തു. ഒന്നാം വാർഡ് കൗൺസിലർ ഫൈസൽ പൊട്ടത്തയിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ അനീഷ്‌മ ഷനോജ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം ഷെഫീർ, കൗൺസിലർമാരായ എ.എ സുബ്രഹ്മണ്യൻ, പി.ടി ദിനിൽ, സുഹറ ഹംസമോൻ, തൊഴിലുറപ്പ് എ.ഇ അബി, തൊഴിലുറപ്പ് മാറ്റ് ശാലിനി, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. അമ്പതോളം സപ്പോർട്ട തൈകൾ ആണ് പദ്ധതി പ്രകാരം വെച്ചു നട്ടു പിടിപ്പിച്ചത്.