Saturday, November 23, 2024

മിന്നൽ ഹർത്താൽ: ജപ്തിയുടെ പേരിൽ ഒരാളും വഴിയാധാരമാകില്ലെന്ന് എസ്.ഡി.പി.ഐ; വഴിയാധാരമാകുന്നത് സ്വപ്നം കണ്ട് ഒരു പ്രമാണിയും ചിരിക്കേണ്ടെന്നും ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി

കണ്ണൂർ: മിന്നൽ ഹർത്താലിന്റെ പേരിൽ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് ജപ്തി ചെയ്തതിനെതിരെ എസ്.ഡി.പി.ഐ. തങ്ങളുടെ പ്രവർത്തകർ ജീവിച്ചിരിക്കുന്ന കാലത്തോളം ഈ ജപ്തിയുടെ പേരിൽ ഒരാളും വഴിയാധാരമാകില്ലെന്ന് പാർട്ടി ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി പറഞ്ഞു. കണ്ണൂരിൽ എസ്.ഡി.പി.ഐ സംവരണ സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജപ്തിയുടെ പേരിൽ ആ​രെങ്കിലും വഴിയാധാരമാകുന്നത് കണ്ട് ഏതെങ്കിലും പ്രമാണിക്ക് ചിരിക്കാനുള്ള അവസരം എസ്.ഡി.പി.ഐ ഒരുക്കില്ല. പോപുലർ ഫ്രണ്ടിനെതി​രെ നടന്ന ജപ്തി നടപടികൾ കാണുമ്പോൾ കേരളത്തിൽ ആദ്യമായി ഹർത്താൽ നടന്ന പ്രതീതിയാണ് തോന്നുന്നത്. വിവേചനപരമെന്ന് ഏതൊരാൾക്കും തോന്നുന്ന വിധി വന്നപ്പോൾ അത് ചോദ്യം ചെയ്യേണ്ട സർക്കാർ, പകരം കേരളമൊട്ടാകെ ഒരു വിഭാഗത്തിന്റെ വീടും സ്ഥലവും ജപ്തി ചെയ്യുകയാണ്. എൻ.ആർ.സി നടപ്പാക്കാൻ കേന്ദ്രം വരുമ്പോൾ നിങ്ങളെ സഹായിക്കാൻ വരുമെന്ന് പ്രതീക്ഷിക്കുന്നത് കേരളത്തിലെ ഈ സർക്കാറിനെയാണോ? ഒരുസഹായത്തിനും ഇവർ എത്തില്ല. ആരോ ​കൊടുത്ത ലിസ്റ്റ് പ്രകാരമാണ് ജപ്തി ചെയ്യുന്നത്. ഇതിന്റെ മാനദണ്ഡമെന്താണ്? വിധിയിലെ വിവേചനത്തെക്കുറിച്ച് ചോദിക്കുമ്പോൾ ബോധ്യപ്പെടുന്ന രീതിയിൽ മറുപടി പറയാൻ ഒരാളും തയാറാകുന്നില്ല -അ​ദ്ദേഹം പറഞ്ഞു.

എല്ലാവരോടും ഒരുപോലെയാണ് ഈ നിയമം നടപ്പാക്കുന്നത് എങ്കിൽ അംഗീകരിക്കാം. എന്നാൽ, ഇത് ഇവിടെ തുടങ്ങി ഇവിടെ തന്നെ അവസാനിപ്പിക്കാനാണ് തീരുമാനമെങ്കിൽ അത് വിവേചനപരമാണ്. ഒരുനിയമം നടപ്പാക്കുമ്പോൾ ഒരേ സ്വഭാവത്തിലുള്ള മറ്റുവിഷയങ്ങളിലും നടപ്പാക്കേണ്ടേ? ഹർത്താൽ പ്രഖ്യാപിച്ച പോപുലർഫ്രണ്ടുകാരനും അവ​ൻ കല്യാണം കഴിച്ചവരും കല്യാണത്തിന് പോയവരും ജപ്തി നടപടി നേരിട്ടവരുടെ ലിസ്റ്റിലുണ്ട്. ഈ ജപ്തിയുടെ പേരിൽ ആ​രും വഴിയാധാരമാകില്ല -ഫൈസി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments