Sunday, January 11, 2026

ഖത്തറിൽ വാഹനപകടം; അകലാട് സ്വദേശി മരിച്ചു

പുന്നയൂർ: ഖത്തറിൽ വാഹനപകടത്തിൽ അകലാട് സ്വദേശി മരിച്ചു. അകലാട് കാട്ടിലെ പള്ളിക്ക് കിഴക്ക് പരേതനായ കരുമത്തിപ്പറമ്പിൽ അബ്ദുള്ള കുട്ടിയുടെ മകൻ വട്ടംപറമ്പിൽ ഹമീദ് (63)ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം. കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഖത്തറിൽ പ്രവാസിയായ ഹമീദ് അൽബൈദ ട്രേഡിങ്ങ് സർവീസ്കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.
മാതാവ്: പരേതയായ ചെക്കായി.
ഭാര്യ: ഷാഹിദ.
മക്കൾ: അർഷ, അസ്ന, അനസ്. മരുമക്കൾ: അബ്ബാസ്, ബാദുഷ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments