ഗുരുവായൂർ: ശ്രീഗുരുവായൂരപ്പൻ ധർമ കലാസമുച്ചയം ട്രസ്റ്റിന്റെ അഷ്ടപദിയാട്ടത്തിന്റെ തുടർച്ചയായി ദശാവതാരം നൃത്താവതരണം നടന്നു. ജഗന്നാഥക്ഷേത്രത്തിലെ പരമ്പരാഗത നർത്തകിമാരുടെ ശിഷ്യയായ, ഗുരു രൂപശ്രീ മൊഹപത്രയുടെ നേതൃത്വത്തിലായിരുന്നു നൃത്തം അരങ്ങേറിയത്. ഒപ്പം 25 നർത്തകിമാരുമുണ്ടായി. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച രാത്രി രണ്ട് മണിക്കൂറായിരുന്നു പരിപാടി. യു.എം. മീര, വി.ജി. ദിവ്യ, ശ്രുതി സുധാകരൻ, അഭിരാമി മുരളീധരൻ, സിന്ധു ജയൻ, അഭിരാമി രാജൻ, പാർവണ കെ. സുരേഷ് തുടങ്ങിയവർ രംഗത്തുണ്ടായി. ധർമകലാസമുച്ചയം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. സ്ഥാപക ട്രസ്റ്റി മെട്രോമാൻ ഇ. ശ്രീധരൻ ആമുഖപ്രഭാഷണം നടത്തി.