Friday, September 20, 2024

‘കാക്കിപ്പട’ ഇനി തെലുങ്കും തമിഴും കന്നഡയും സംസാരിക്കും, റീമേക്ക് അവകാശം വിറ്റത് വൻ തുകയ്‍ക്ക്

ചാവക്കാട്: ചാവക്കാട് സ്വദേശി ഷെബി  ചൗഘട്ട്  സംവിധാനം ചെയ്‍ത ‘കാക്കിപ്പട’ ഇനി തെലുങ്കും തമിഴും കന്നഡയും സംസാരിക്കും.  പ്രമുഖ തെലുങ്ക് നിർമ്മാണ കമ്പനി ചിത്രത്തിന്റെ അന്യഭാഷ അവകാശം സ്വന്തമാക്കി. ഷെബി ചൗഘട്ടാണ് ഇക്കാര്യം അറിയിച്ചത്. ചിരഞ്‍ജീവിയെ നായകനാക്കി പന്ത്രണ്ടോളം ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച കെ എസ് രാമറാവുവാണ് ‘കാക്കിപ്പട’യുടെ റീമേക്ക് അവകാശം വൻ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ചിരഞ്‍ജീവിയെ നായകനാക്കി നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഫീസിൽവച്ചാണ് റീമേക്ക് അവകാശം രാമറാവുവിന്റെ കമ്പനി സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘കാക്കിപ്പട’യുടെ തെലുങ്ക് പതിപ്പ് കാണുവാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് ചിരഞ്‍ജീവി പറഞ്ഞതായി ഷെബി അറിയിച്ചു. മലയാളത്തിലെ ഒരു ചെറിയ ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ തുക നൽകിയാണ് ചിത്രത്തിന്റെ അവകാശം വാങ്ങിയിരിക്കുന്നത്. തന്റെ സാമൂഹ്യ മാധ്യമ പേജ് വഴിയാണ് ഷെബി ‘കാക്കിപ്പട’യുടെ വിൽപ്പനയെക്കുറിച്ച് വെളിപ്പെടുത്തിയത്. സംവിധായകനും കാക്കിപ്പടയുടെ നിർമ്മാതാവായ ഷെജി വലിയകത്ത് ചിരഞ്‍ജീവിക്കും കെ എസ് രാമറാവുവിനും ഒപ്പം നിൽകുന്ന ഫോട്ടോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘കാക്കിപ്പട’യുടെ റീമേക്കില്‍ ആരൊക്കെയായിരിക്കും അഭിനയിക്കുക എന്നതാണ് ഇനി ആകാംക്ഷയുയര്‍ത്തുന്ന ഘടകം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments