Friday, October 10, 2025

ബിനി ടൂറിസ്റ്റ് ഹോം പൊളിക്കൽ: കോർപ്പറേഷൻ മേയറെയും സെക്രട്ടറിയെയും പ്രതിചേർത്ത് കേസ് എടുക്കണം: എ.പ്രസാദ്

തൃശൂർ: തൃശൂർ കോർപ്പറേഷൻ ബിനി ടൂറിസ്റ്റ് ഹോം പൊളിച്ച് രൂപമാറ്റം വരുത്തിയ വിഷയത്തിൽ
കോർപ്പറേഷൻ മേയറെയും സെക്രട്ടറിയെയും പ്രതിചേർത്ത് കേസ് എടുക്കണമെന്ന് കെ.പി.സി.സി. സെക്രട്ടറി എ.പ്രസാദ് ആവശ്യപ്പെട്ടു. കേരള മുൻസിപ്പൽ ചട്ടം ലംഘിച്ചാണ് ബിനി ടൂറിസ്റ്റ് ഹോം ടെണ്ടർ നടപടികൾ നടന്നിരിക്കുന്നത്.
മുൻകൂർ അനുമതി നൽകിയുട്ടണ്ടന്നുള്ള മേയറുടെ നിലപാട് ചട്ടവിരുദ്ധമാണ്.
മുൻകൂർ അനുമതി നൽകാൻ മേയർക്ക് അധികാരമില്ലന്നുള്ളത് പരമൻ v/s കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി കേസിൽ ഹൈക്കോടതി വിധിയുണ്ട്.
കേരള മുൻസിപ്പൽ ആക്ട് പ്രകാരം ബിനി ടൂറിസ്റ്റ് ഹോം ൻ്റെ അധികാരം കൗൺസിലിൽ നിക്ഷിപ്തവും കസ്റ്റോഡിയൻ
കോർപ്പറേഷൻ സെക്രട്ടറിയാണ്.
കോർപ്പറേഷൻ്റ തൊട്ടടുത്തുള്ള കെട്ടിടം മൂന്നാഴ്ച്ചക്കാലം പൊളിച്ചിട്ടും അറിഞ്ഞില്ല എന്നുള്ള മേയറുടെയും സെക്രട്ടറിയുടെയും നിലപാട് അംഗീകരിക്കാൻ പറ്റില്ലന്നും എ.പ്രസാദ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments