Sunday, January 11, 2026

കടപ്പുറത്തിന്റെ യശസ്സുയർത്തി അക്ഷര; ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി

കടപ്പുറം: മികച്ച യൂത്ത് ക്ലബ്ബിനുള്ള പുരസ്‌കാരം ചാവക്കാട് ബ്ലോക്കിലെ കടപ്പുറം പുന്നക്കച്ചാൽ അക്ഷര കലാസാംസ്‌കാരികവേദിക്ക് ലഭിച്ചു. ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ആസൂത്രണഭവൻ ഹാളിൽ നടന്ന പരിപാടിയിലാണ് പുരസ്‌കാരം സമ്മാനിച്ചത്. 25,000 രൂപയും സർട്ടിഫിക്കറ്റും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

സബ് കളക്ടർ മുഹമ്മദ് ഷഫീഖ് പുരസ്‌കാരവിതരണം നിർവഹിച്ചു. ജില്ലയിൽ സജീവമായി പ്രവർത്തിക്കുന്ന വിവിധ യുവജന ക്ലബ്ബുകൾക്ക് സ്പോർട്‌സ് ഉപകരണങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സി. ബിൻസി, തൃശ്ശൂർ റിലേഷൻഷിപ്പ് ഫൗണ്ടേഷൻ ഡയറക്ടർ എസ്. സന്തോഷ്, നെഹ്‌റു യുവകേന്ദ്ര അംഗം ഒ. നന്ദകുമാർ, വിവിധ ക്ലബ്ബ് അംഗങ്ങൾ തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments