Friday, September 20, 2024

പൂർവവിദ്യാർഥി സംഗമത്തിനിടെ വടിവാൾ വീശി അക്രമം

വടക്കാഞ്ചേരി: വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൂർവവിദ്യാർഥി സംഗമത്തിനിടയിൽ പുറത്തുനിന്നെത്തിയവർ വടിവാൾ വീശി കൊലവിളി നടത്തി. 2003 ബാച്ചിന്റെ സംഗമത്തിനിടെയാണ് സംഭവം. സംഗമത്തിൽ പങ്കെടുത്ത തളി കുണ്ടുപറമ്പിൽ ഹക്കീമിനെ ലക്ഷ്യമിട്ടാണ് രണ്ടംഗസംഘമെത്തിയത്. വർഷങ്ങൾക്കുമുൻപ് നടന്ന ഫുട്ബോൾ മത്സരത്തിലെ ശത്രുതയാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.

ബൈക്കിലെത്തിയ വരവൂർ വളവ് സ്വദേശി മുണ്ടനാട്ട് പ്രമിത്ത് (27) പുളിഞ്ചോട് അഭിലാഷ് (28) എന്നിവരാണ് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഹക്കീമിന്റെ സുഹൃത്തുക്കളെത്തി ഇവരെ തിരിച്ചയച്ചെങ്കിലും സംഗമം കഴിഞ്ഞ് മടങ്ങിയ ഹക്കീമിന്റെ വാഹനത്തിനുനേരെ ഇവർ വീണ്ടും ആക്രമണം നടത്തി. ഹക്കീമിന്റെ വാഹനവും അക്രമികളുടെ വാഹനവും നിയന്ത്രണംവിട്ട് പിലക്കാട് ഭാഗത്ത് അപകടത്തിൽപ്പെട്ടു. പരിക്കേറ്റ മൂവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി പോലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments