Friday, September 20, 2024

ജമാൽ കൊച്ചങ്ങാടിക്ക് എൻ.എ സുലൈമാൻ സ്മാരക പുരസ്കാരം

കാസർകോട്: കാസർകോട്ടെ സാമൂഹിക സാംസ്കാരിക ഭൂമികയിൽ നിറസാന്നിധ്യമായിരുന്ന എൻ എ സുലൈമാന്റെ സ്മരണാർത്ഥം,   തളങ്കരയിലെ മുഹമ്മദ് റഫി കൾച്ചറൽ സെന്റർ,  വർഷന്തോറും നൽകി വരുന്ന പുരസ്‌കാരത്തിന് ഇപ്രാവശ്യം അർഹനായത് മുതിർന്ന മാധ്യമ പ്രവർത്തകനും റഫിനാമ ഉൾപ്പെടെ മുപ്പതിൽപ്പരം സ്ഥങ്ങളുടെ രചയിതാവുമായ ജമാൽ കൊച്ചങ്ങാടിയാണ്.
  പ്രസിഡന്റ് പി എസ് ഹമീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. റഹ് മാൻ തായലങ്ങാടി, വി വി പ്രഭാകരൻ, എ എസ് മുഹമ്മദ്‌കുഞ്ഞി, പി എസ് ഹമീദ് എന്നിവരടങ്ങിയ ജൂറിയാണ് കൊച്ചങ്ങാടിയെ തെരഞ്ഞെടുത്തത്.
    അഞ്ചു പതിറ്റാണ്ടിലേറെ കാലമായി അക്ഷരലോകത്ത് വിരാജിക്കുന്ന ജമാൽ കൊച്ചങ്ങാടി എഴുത്തിൽ കൈവെക്കാത്ത മേഖലകളില്ല. നാടകം, ചെറുകഥ, നോവൽ, വിവർത്തനം  തിരക്കഥ, ഗാന രചന തുടങ്ങി.. സർഗാത്മക പത്രപ്രവർത്തന മേഖലകളിൽൽ കൊച്ചങ്ങാടിയെ പോലെ ദീർഘകാല  സേവനം നടത്തിയവർ  വിരളം.
   ജനുവരി 26ന് കാസർകോട്ട് പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളിൽ  വെച്ചു  പുരസ്‌ക്കാരം സമർപ്പിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments