Sunday, May 18, 2025

കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു

തൃശൂർ: കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് തിരക്കഥാകൃത്താകുന്നു. റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് അദ്ദേഹം തിരക്കഥയെഴുതുന്നത്. ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് റെജി പ്രഭാകർ. 
സിനിമാഗാനരചനാ മേഖലയിൽ സജീവസാന്നിധ്യമായ റഫീഖ് അഹമ്മദ്, തിരക്കഥാകൃത്താകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ബന്ധങ്ങളുടെ കെട്ടുറപ്പിനെ ഏറെ സ്വാധീനിക്കുന്ന ജീവിതഗന്ധിയായ ഒരു കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് സിനിമ. ധ്യാൻ ശ്രീനിവാസന്‍ നായകനായെത്തുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments