Friday, September 20, 2024

ക്വാറം തികഞ്ഞില്ല; കടപ്പുറം പഞ്ചായത്ത് 9-ാം വാർഡ് ഗ്രാമസഭ യോഗം പിരിച്ചുവിട്ടു

കടപ്പുറം: ഗ്രാമസഭാ യോഗത്തിൽ പങ്കെടുക്കുവാൻ എത്തിയത് കേവലം 15 പേർ. ക്വാറം തികയാതെ വന്നതോടെ ചടങ്ങിന് വേണ്ടി മാത്രം യോഗം ചേരേണ്ടന്ന് യോഗത്തിനെത്തിയവർ വാദിച്ചതോടെ കടപ്പുറം പഞ്ചായത്ത് 9-ാം വാർഡ് ഗ്രാമസഭാ യോഗം പിരിച്ചുവിട്ടു. മുനക്കകടവ് ഇഖ്ബാൽ നഗർ റഹ്മാനിയ ജുമാ മസ്ജിദ് പരിസരത്ത് ഇർഷാദുസിബിയാൻ മദ്രസ്സയിൽ വിളിച്ച് ചേർത്ത 9-ാം വാർഡ് ഗ്രാമ സഭാ യോഗമാണ് പിരിച്ചു വിട്ടത്. 117 പേരാണ് 9-ാം ഗ്രാമസഭയുടെ ക്വാറം തികയാൻ വേണ്ടത്. എന്നാൽ അംഗൻവാടി അധ്യാപകരും സഹായികളും ആശവർക്കറും ഉൾപ്പടെ 15 പേർ മാത്രമാണ് യോഗത്തിനെത്തിയത്. മുൻ കാലങ്ങളിൽ വളരെയേറെ അംഗങ്ങൾ പങ്കെടുക്കുകയും വാർഡുമായി ബന്ധപ്പെട്ട ഗൗരവമേറിയ ചർച്ചകൾ നടന്നിരുന്ന വാർഡിലാണ് ഈ ദുരവസ്ഥ.
പഞ്ചായത്തിലെ മറ്റ് വാർഡുകളിലെല്ലാം ഗ്രാമസഭകൾ വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു.
വാർഡ് മെമ്പറുടെ നിരുത്തരവാദപരവും ആത്മാർത്ഥതയില്ലായ്മയുമാണ് വാർഡിന്റെ ഈ അവസ്ഥക്ക് കാരണമെന്നാണ് ആരോപണം. വാർഡുമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുള്ളതിനാൽ ക്രിയാത്മകമായ ചർച്ചകൾ നടക്കട്ടെയെന്നും അതിനുദകുന്ന ഗ്രാമ സഭാ യോഗം വിളിച്ച് ചേർക്കൽ നിർബന്ധമാണെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments