Thursday, April 3, 2025

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 1.28 കോടിയുടെ സ്വര്‍ണവുമായി മൂന്നുപേർ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. പരിശോധനയ്ക്കിടെ 1.28 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. മൂന്ന് പേരില്‍ നിന്നായി 3,261 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനാണ് ശ്രമിച്ചത്. പരിശോധനയ്ക്കിടയിലാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. മലപ്പുറം സ്വദേശികളായ സാദിഖ്, അഹമ്മദ്, കോഴിക്കോട് സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments