Sunday, April 6, 2025

ഇന്ത്യാ ബുക്ക്‌ ഓഫ്‌ റെക്കോർഡ്സിൽ ഇടം നേടിയ ധനയ്‌ കൃഷ്ണക്ക് യൂത്ത് കോൺഗ്രസ് ആദരം

ഗുരുവായൂർ: ഓർമ്മ ശക്തിയുടെ മികവിൽ ഇന്ത്യാ ബുക്ക്‌ ഓഫ്‌ റെക്കോർഡ്സിൽ ഇടം നേടിയ ധനയ്‌ കൃഷ്ണയെ ഗുരുവായൂർ 38ാം വാർഡ്‌ യൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ സി.എസ് സൂരജ് ഉപഹാരം നൽകി. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി കെ.ബി സുബീഷ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ കെ.എച്ച് നിഷാന്ത്, ബിജു, പി.ആർ സൂരജ്‌, അദ്വൈത്, അസ് ലാം ഹനീഫ, ജിഷ്ണു ജയൻ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments