Sunday, April 20, 2025

എടക്കഴിയൂർ ആദി-ദ്രാവിഡ എൽ.പി സ്കൂളിന്റെ ശതാബ്ദി ആഘോഷം; നേത്രപരിശോധന ക്യാമ്പും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു

ചാവക്കാട്: എടക്കഴിയൂർ ആദി-ദ്രാവിഡ എൽ.പി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നേത്രപരിശോധന ക്യാമ്പും ലോഗോ പ്രകാശനവും സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്താഖലി ലോഗോ പ്രകാശനം ചെയ്തു.

സ്വാഗത സംഘം ചെയർമാനും വാർഡ് മെമ്പറുമായ എം.വി ഹൈദരാലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ നഫീസക്കുട്ടി വലിയകത്ത് നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂരിലെ ട്രിനിറ്റി ഐ ഹോസ്പിറ്റലാണ് ക്യാമ്പിനെ നേതൃത്വം നൽകിയത്.

വിവിധ സബ് കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഇ.എസ് വിജയൻ , ആർ.വി മുഹമ്മദ് കുട്ടി, സി അബ്ദുൾ ജബ്ബാർ, അബൂബക്കർ അയ്യത്തയിൽ, എം.കെ സലീം, സൈനുൽ ആബിദീൻ, മാനേജർ കെ മനോജ് കുമാർ, പി.ടി.എ പ്രസിഡണ്ട് ജാബിർ, എം.കെ സലാഹുദ്ദീൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
ജനറൽ കൺവീനർ എച്ച്.എം എ.കെ സീന ടീച്ചർ സ്വാഗതവും പ്രോഗ്രാം ചെയർമാൻ പി ബഷീർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments