Friday, September 20, 2024

ജനതാ കണ്‍സ്ട്രക്ഷന്‍ ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വനിതാ ശില്പശാല സമാപിച്ചു

ഗുരുവായൂർ: ജനതാ കണ്‍സ്ട്രക്ഷന്‍ ആന്റ ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ദ്വിദിന വനിതാ ശില്പശാല ഗുരുവായൂരില്‍ സമാപിച്ചു. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകളും ബോധവല്‍ക്കരണവും നടന്നു. വനിതാ ശാക്തീകരണം സംബന്ധിച്ച് കരീം പന്നിത്തടവും, ജീവിത ശൈലി രോഗങ്ങളെ സംബന്ധിച്ച് ചാവക്കാട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജയ്കുമാറും, വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളും വനിതാ കമ്മീഷനും എന്ന വിഷയത്തില്‍ അഡ്വ. ഷിജി ശിവജി എന്നിവര്‍ ക്ലാസെടുത്തു.

സ്ത്രീ ശാക്തീകരണം ദേശീയ നയത്തിനനുസൃതമായി സ്ത്രീ ക്ഷേമത്തിന് പ്രാധാന്യം നല്‍കുന്ന വികസന നയം നിയമനിര്‍മ്മാണം എന്നിവയ്ക്ക് രൂപം നല്‍കേണ്ടതുണ്ട്. ലിംഗഅസമത്വം പ്രകടിതമാവുകയും സ്ത്രീകള്‍ക്കെതിരെ സദാചാര ഗുണ്ടായിസം അതിക്രമങ്ങളും പീഢനങ്ങളും കൊലപാതകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ നാട് നേടിയ നവോത്ഥാന മുന്നേറ്റങ്ങളെ നിഷ്പ്രഭമാക്കുന്ന പോക്ക് ഗൗരവത്തോട് കൂടി കാണേണ്ടതുണ്ട്. തൊഴിലിടങ്ങളിലെ സുരക്ഷിതത്വവും മാന്യമായ വരുമാനവും ഉറപ്പ് വരുത്തേണ്ടതുണ്ട്. പാര്‍ലിമെന്റിലേക്കും നിയമസഭകളിലേക്കും നയ രൂപീകരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യത്തിന് നിയമനിര്‍മ്മാണം അനിവാര്യമാണ്. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സിറ്റിംഗ് വനിതാ ജഡ്ജി അദ്ധ്യക്ഷയായി കമ്മീഷനെ നിയമിക്കണമെന്ന് ഈ ശില്പശാല കേരള സര്‍ക്കാറിനോടാവശ്യപ്പെടുന്നു. കമ്മീഷന്റെ അന്വേഷണ വിഷയത്തില്‍ സ്ത്രീ തൊഴിലാളികള്‍ മൊത്തത്തില്‍ നേരിടുന്നതും, അസംഘടിത മേഖലയിലെ സത്രീ തൊഴിലാളികള്‍ തൊഴിലിടങ്ങളിലും അവരുടെ കുടുംബാന്തരീക്ഷത്തിലും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും ഉള്‍പ്പെടുത്തുകയും, കമ്മീഷന്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നും ദ്വിദിന ശില്പശാല ആവശ്യപ്പെട്ടു.

പുതിയ ചെയര്‍പേഴ്ണായി എം.പി. അജിതയെയും ജനറല്‍ സെക്രട്ടറിയായി ജീജാ ദാസിനെയും യോഗം തെരഞ്ഞെടുത്തു. അഡ്വ.ബീന, റിഷാ പ്രേംകുമാര്‍, രുഗ്മണി ഭാസ്‌കരന്‍ (വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍), അനിഷ യു. ഡോ. രബിജ, ഉഷ രയരോത്ത് (സെക്രട്ടറിമാര്‍), മായാ കുമാരി (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

സമാപനസമ്മേളനം എച്ച്.എം.എസ് ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങളില്‍ എം.പി അജിത അദ്ധ്യക്ഷത വഹിച്ചു. റഹീം വീട്ടി പറമ്പിൽ, കെ.കെ കൃഷ്ണന്‍, ഒ.പി ശങ്കരന്‍, മലയന്‍കീഴ് ചന്ദ്രന്‍, കുരുവാന്‍കണ്ടി ബാലന്‍, പി.വി തമ്പാന്‍, സിനില്‍ എസ് ചവറ തുടങ്ങിയവര്‍ സംസാരിച്ചു. രുഗ്മണി ഭാസ്‌കരന്‍ സ്വാഗതവും ജീജാ ദാസ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments