കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2022-2023 പദ്ധതിയായ മെൻസ്‌ട്രുവൽ കപ്പ് വിതരണ പദ്ധതിയുടെ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ സാലിഹ ഷൗക്കത്ത്, ശുഭ ജയൻ, മെമ്പർമാരായ സുനിത പ്രസാദ്, റാഹില വഹാബ്, ഷീജ രാധാകൃഷ്ണൻ, പ്രസന്ന ചന്ദ്രൻ, അബ്ദുൽ ഗഫൂർ, മുഹമ്മദ് നാസിഫ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വൈ സാജിത, മെഡിക്കൽ ഓഫീസർ മർസൂക്, ഹെൽത്ത് ഇൻസ്പെക്ടർ സെബി വർഗീസ് എന്നിവർ പങ്കെടുത്തു.
