Friday, September 20, 2024

വിദ്യാർത്ഥികളിലെ കഴിവുകൾ കണ്ടെത്താൻ പ്രബോധിനി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ ജാഗൃതിയുടേയും ഗുരുവായൂർ നഗരസഭയുടേയും കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ തിരുവനന്തപുരത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികളിലെ കഴിവുകൾ കണ്ടെത്തി അവരെ വിജയ പഥത്തിലേക്ക്  നയിക്കുവാനായി പ്രബോധിനി എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ പരിധിയിലുള്ള സ്കൂളിലെ മൂന്നു മുതൽ ഏഴുവരെയുള്ള പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി ഇന്ന് സംഘടിപ്പിച്ച ക്യാമ്പിൽ നഗരസഭ പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35 ഓളം വിദഗ്ധർ വിദ്യാർത്ഥികളുടെ കഴിവുകളുടെ മൂല്യനിർണയം നടത്തുകയും ചെയ്തു. ഗുരുവായൂർ ജി.യു.പി സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പ് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ സീനിയർ മെമ്പർ ഡോ.ആർ.വി ദാമോദരൻ അധ്യക്ഷനായി. നഗരസഭ വികസനകാര്യ സമിതി ചെയർമാൻ എ.എം ഷഫീർ, ക്ഷേമ കാര്യ കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ, കൗൺസിലർമാരായ കെ.പി ഉദയൻ, ശോഭ ഹരിനാരായണൻ, ലത സത്യൻ, ശ്രീകൃഷ്ണ കോളേജ് പ്രിൻസിപ്പൽ ഡോ. ഹരിനാരായണൻ, ജാഗൃതി പ്രസിഡന്റ് പ്രഫ. എൻ വിജയൻ മേനോൻ, കല്ലൂർ ഉണ്ണികൃഷ്ണൻ, സി സജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഡോ. ഇ.ബി ബൈജു, പ്രൊഫ. എൻ.കെ സത്യപാലൻ, പ്രൊഫ. സി ഭക്തദാസ് എന്നിവർ ബോധവത്ക്കരണ ക്ലാസെടുത്തു.

സമാപന സമ്മേളനം ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ സായിനാഥൻ അധ്യക്ഷനായി. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത് കുമാർ, കെ.എസ് സജിത്ത് കുമാർ, എം അനൂപ്, കെ.പി ഉണ്ണികൃഷ്ണൻ, ടി.വി കവിത, ഇ.ടി കഷ്മീല തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments