Wednesday, February 25, 2026

ഇവനാണ് ആ ഭാഗ്യവാൻ; 25 കോടിയുടെ ഭാഗ്യവാനെ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാന ഓണം ബംബർ നറുക്കെടുപ്പിലെ 25 കോടി ലഭിച്ചത് ശ്രീവരാഹം സ്വദേശി അനൂപിന്. 30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജൻസിയിൽനിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്. വീട്ടിൽ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്. ഇന്നലെ രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജൻസിയിൽനിന്ന് ടിക്കറ്റ് എടുത്തത്. അനൂപിന്റെ പിതൃസഹോദരിയുടെ മകൾ സുജയ ലോട്ടറി ഏജൻസി നടത്തുകയാണ്. സഹോദരിയിൽനിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments