Thursday, April 3, 2025

ഒല്ലൂരിൽ കള്ള് ഷാപ്പിനുള്ളിലെ വാക്ക് തർക്കത്തിനിടയിൽ കുത്തേറ്റ യുവാവ് മരിച്ചു; പ്രതി അറസ്റ്റിൽ

തൃശൂർ: ഒല്ലൂരിൽ കള്ള് ഷാപ്പിനുള്ളിലെ വാക്ക് തർക്കത്തിനിടയിൽ കുത്തേറ്റ യുവാവ് മരിച്ചു. തൈക്കാട്ടുശേരി പൊന്തക്കൽ വീട്ടിൽ ജോബിക്ക് (41) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പ്രതി വല്ലച്ചിറ സ്വദേശി രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. തൈക്കട്ടുശ്ശേരി കള്ള് ഷാപ്പിൽ രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. വാക്ക് തർക്കത്തിനിടെയാണ് ആക്രമണമെന്ന് പറയുന്നു. ജോബിക്ക് നെഞ്ചത്തും, പുറത്തും കുത്തേറ്റിരുന്നു. രക്തം വാർന്ന് കിടന്ന ഇയാളെ ഒല്ലൂർ പോലീസ് സ്ഥലത്തെത്തിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments