Friday, September 20, 2024

കെ.പി വത്സലൻ വധം: കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച അകലാട് കാര്യാടത്ത് ഫൈസൽ മരിച്ചു

ചാവക്കാട്: കെ.പി വത്സലൻ വധക്കേസിൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച രണ്ടാം പ്രതി അകലാട് കാര്യാടത്ത് ഫൈസൽ മരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ കാസർകോട് വെച്ചായിരുന്നു മരണം. 44 വയസ്സായിരുന്നു. ചാവക്കാട് നഗരസഭാ ചെയർമാനായിരിക്കെയാണ് 2006 ഏപ്രിൽ 16 ന് കെ.പി വത്സലൻ കുത്തേറ്റ് മരിച്ചത്. ഈ കേസിൽ ഫൈസൽ ഉൾപ്പെടെ അഞ്ചു പ്രതികൾ കേസിൽ ഉൾപ്പെട്ടിരുന്നു. വൽസലൻ മരിച്ച് ഒരു വർഷമായപ്പോൾ ഒന്നാംപ്രതി സുലൈമാൻ വെട്ടേറ്റു മരിച്ചു. കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഫൈസൽ ദീർഘകാലമായി കാസർഗോഡ് ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കേസിലെ മൂന്നു മുതൽ അഞ്ചു വരെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച തൃശൂർ സെഷൻസ് കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇവരെ വെറുതെ വിട്ടത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments