Friday, September 20, 2024

പ്രവാസി സാഹിത്യകാരൻ അഷ്റഫ് കാനാമ്പുള്ളിക്ക് ചാവക്കാട് പൗരാവലി സ്വീകരണം നൽകും

ചാവക്കാട്: മലയാള നോവൽ സാഹിത്യത്തിൽ നാഴികക്കല്ലായേക്കാവുന്ന അറബിക്കടലും അറ്റ്ലാന്റിക്കും രചിച്ച ചാവക്കാട്ടുകാരനായ പ്രവാസി സാഹിത്യകാരൻ അഷ്റഫ് കാനാമ്പുള്ളിക്ക് ചാവക്കാട് പൗരാവലി സ്വീകരണം നൽകും. സെപ്റ്റബർ 24 ന് ചാവക്കാട് തത്ത ഹാളിലായിരിക്കും പൗരസ്വീകരണം നടക്കുക. ഇതിനു മുന്നോടിയായി ചാവക്കാട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ ചേർന്ന ആലോചന യോഗം ചേർന്നു. ചെയർമാൻ ടി.എസ് നിസാമുദ്ദീൻ, വൈസ് ചെയർമെൻ പി.ഐ സൈമൺ മാസ്റ്റർ, സി.വി സുരേന്ദ്രൻ,
ട്രഷറർ കെ നവാസ്, ജനറൽ കൺവീനർ ബദറുദ്ദീൻ ഗുരുവായൂർ, കൺവീനർ ഫിറോസ് തൈപ്പറമ്പിൽ,
ചീഫ് കോ-ഓർഡിനേറ്റർ എം.കെ നൗഷാദലി, കോ-ഓർഡിനേറ്റർ ജാഫർ കണ്ണാട്ട് എന്നിവരടങ്ങുന്ന 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
ടി.എസ് നിസാമുദ്ദീൻ, അഡ്വ. കെ.എസ്.എ ബഷീർ, പി.ഐ സൈമൺ മാസ്റ്റർ, നൗഷാദ്‌ തെക്കുംപുറം, എം.പി ബഷീർ, ഹക്കീം ഇമ്പാർക്ക്, ഹാരിസ് കെ മുഹമ്മദ്, ഉണ്ണി കണ്ടമ്പുള്ളി, നൗഷാദ് അഹമ്മു, പി.വി ഉമ്മർ കാട്ടിൽ, അബ്ദുട്ടി കാരമുക്ക് തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments