Friday, September 20, 2024

വീടിന് സമീപത്ത് വാടകയ്ക്ക് താമസിച്ച് കവര്‍ച്ച; അന്തർ സംസ്ഥാന മോഷ്ടാവ് ‘ബുളളറ്റ് ഷാലു’ വയനാട്ടിൽ അറസ്റ്റിൽ

വയനാട്: വയനാട് ബത്തേരിയിൽ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. ‘ബുളളറ്റ് ഷാലു’ എന്ന് വിളിക്കുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് ബത്തേരി പൊലീസ് പിടികൂടിയത്.

ബത്തേരിയിൽ വീട് കുത്തിതുറന്ന് 90 പവൻ സ്വർണ്ണവും 43,000 രൂപയും മോഷ്ടിച്ച കേസിന്‍റെ അന്വേഷണമാണ് അന്തർ സംസ്ഥാന മോഷ്ടാവ് ബുളളറ്റ് ഷാലുവിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. കൽപ്പറ്റ ചുണ്ടേലിൽ വെച്ചാണ് ബത്തേരി പൊലീസ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഐ ഫോണുകളും 3 ലക്ഷം രൂപയും പൊലീസ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. മോഷണം നടന്ന ബത്തേരിയിലെ വീടിന് സമീപത്ത് വാടകയ്ക്ക് താമസിച്ചായിരുന്നു പ്രതി  കവർച്ച  നടത്തിയത്.  

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരെ  വിവിധ ജില്ലകളിലായി 50 ഓളം കേസുകളുണ്ടെന്ന് ബത്തേരി പൊലീസ് അറിയിച്ചു. പുൽപ്പള്ളിയിലെ മറ്റൊരു മോഷണവും പ്രതി സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാന്‍റെ ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തൊണ്ടി മുതൽ കണ്ടെത്താനുള്ള നടപടികളും പൊലീസ് തുടങ്ങി.   

RELATED ARTICLES
- Advertisment -

Most Popular

Recent Comments