Friday, November 22, 2024

‘പണം പ്രശ്നമല്ല’; 10 മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ്, 3.22 കോടിയുടെ ധൂർത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് 10 മന്ത്രിമാർക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു. ഒരു ക്രിസ്റ്റയുടെ വില 32.22 ലക്ഷം രൂപയാണ്. വാഹനങ്ങൾ വാങ്ങുന്നതിനായി 3,22,20,000 രൂപ അനുവദിച്ചു. വ്യാഴാഴ്ചയാണ് തുക അനുവദിച്ച് ടൂറിസം വകുപ്പ് ഉത്തരവിറക്കിയത്. മന്ത്രിമാർ അവർ ഉപയോഗിച്ചു വരുന്ന പഴയ വാഹനം ടൂറിസം വകുപ്പിന് തിരികെ നൽകണം.

മന്ത്രിമാർക്ക് വാഹനങ്ങൾ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പിന്റെ നിലവിലുള്ള വാഹനങ്ങൾ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വങ്ങാൻ തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലം ധനകാര്യ വകുപ്പ് വാഹനങ്ങൾ വാങ്ങുന്നതിനെ എതിർത്തിരുന്നു.

നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം രേഖപ്പെടുത്തി ഫയൽ സമർപ്പിക്കാൻ ധനവകുപ്പ് ടൂറിസം വകുപ്പിനോടാവശ്യപ്പെട്ടിരുന്നു. തുടർന്ന് മന്ത്രിമാർ സമർപ്പിച്ച ആവശ്യം കൂടി പരിഗണിച്ച് 5 വാഹനങ്ങൾ വാങ്ങാനേ ധനവകുപ്പ് അനുമതി നൽകിയുള്ളൂ. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെ 10 വാഹനങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ മന്ത്രിസഭാ യോഗത്തിൽ വച്ച് തീരുമാനമെടുപ്പിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments