Saturday, November 23, 2024

നെഹ്റു യുവകേന്ദ്ര ഇന്റൻസിവ് യൂത്ത് ക്ലബ്ബ് ഡെവലപ്മെന്റ് കാംപയിനിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു

ചാവക്കാട്: രാജ്യത്തിന്റെ 75-മത് സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച ‘ഹർ ഘർ തിരങ്ക’ പദ്ധതിയുടെ ബ്ലോക്ക് തല ഫ്ലാഗ്ഓഫ് കർമ്മവും നെഹ്റു യുവകേന്ദ്ര ഇന്റൻസിവ് യൂത്ത് ക്ലബ്ബ് ഡെവലപ്മെന്റ് കാംപയിനിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ഒരുമനയൂർ പഞ്ചായത്ത് ഹാളിൽ നടന്നു. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. വി.സി. ഷാഹിബാൻ ഉദ്ഘാടനം നിർവ്വഹിച്ചു.
നെഹ്റു യുവകേന്ദ്ര യൂത്ത് ഓഫീസർ ശ്രീമതി.സി ബിൻസി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. മുസ്രിയ മുസ്താക്കലി മുഖ്യ അതിഥിയായി.

ഒരുമനയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. കെ.വി. രവീദ്രൻ, ഒരുമനയൂർ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഇ ടി ഫിലോമിന ടീച്ചർ , ഒരുമനയൂർ പഞ്ചായത്ത് മെമ്പർ ശ്രീ. കെ.ജെ. ചാക്കോ നെഹ്റു യുവകേന്ദ്ര മുൻ വോളൻ്റിയർ അലി അകലാട് എന്നിവർ സംസാരിച്ചു. നെഹ്റു യുവകേന്ദ്ര വോളൻ്റിയർമാരായ ഫസ്‌ന , സൈഫുനീസ എന്നിവർ പരിപാടിക്ക് സ്വാഗതവും നന്ദിയും അറിയിച്ചു. പരിപാടിയിൽ വെച്ച് ചാവക്കാട് ബ്ലോക്കിനു കീഴിൽ നെഹ്റു യുവകേന്ദ്ര അഫിലിയേഷൻ പൂർത്തിയാക്കിയ യൂത്ത് ക്ലബുകൾക്ക് അഫിലിയേഷൻ റിനീവൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും പുതിയ ക്ലബ്ബുകൾക്ക് അഫിലിയേഷൻ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. വി സി ഷാഹിബാൻ ദേശീയ പതാക യൂത്ത് ക്ലബിന് കൈമാറി എല്ലാ വീട്ടിലും പതാക എന്ന ഹർ ഘർ തിരങ്ക പദ്ധതി ഉദ്ഘാടനം ചെയ്യുകയും സ്വച്ഛ ഭാരത് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments