Saturday, August 16, 2025

തൃശൂർ നഗരത്തിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ

തൃശൂർ: തൃശൂർ നഗരത്തിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ. തിരുവനന്തപുരം വാമനപുരം സ്വദേശി  റെജി കുമാറിനെ (44)  പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കണ്ണമ്പ്ര സ്വദേശി തരൂർ പ്രകാശനെ(45) ആണ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇരുവരുടെയും മറ്റൊരു സുഹൃത്തായ ഷിനുവുമൊത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെയാണ് കൊലപാതക ശ്രമം. മൂന്ന് പേരും കെട്ടിട നിർമാണ തൊഴിലാളികളാണ്. റെജികുമാറും, ഷിനുവും  തമ്മിലുണ്ടായ വാക്ക് തർക്കത്തിൽ പിടിച്ചു മാറ്റാൻ ശ്രമിച്ച പ്രകാശനെ റെജി കുമാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. കഴുത്തിന് ഗുരുതര പരിക്കേറ്റ പ്രകാശനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും, പിന്നീട് മെഡിക്കൽ കോളേജിലേക്കും വിദഗ്ധ ചികിത്സക്കായി മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments