Thursday, September 19, 2024

ചാവക്കാട് കൺസോൾ മെഡിക്കൽ ട്രസ്റ്റ് സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും കുടുംബ സംഗമവും നടന്നു

ചാവക്കാട്: ചാവക്കാട് കൺസോൾ മെഡിക്കൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൃക്കരോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും കുടുംബ സംഗമവും നടന്നു. സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡൻ്റ് സി.കെ ഹക്കീം ഇമ്പാർക്ക് അദ്ധ്യക്ഷത വഹിച്ചു. ക്ലിനിക്കൽ കോർഡിനേറ്റർ വി.എം സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. ഖത്തർ പ്രതിനിധി ഷാജി ആലിൽ, ലണ്ടൻ പ്രതിനിധി ഷഫീർ, അനീഷ് പാലയൂർ, ജപ്പു നൗഷാദ്, ട്രസ്റ്റിമാരായ ജമാൽ താമരത്ത്, അബ്ദുൽ ലത്തീഫ് അമ്മേങ്ങര, പി.വി അബ്ദു, ജനറൽ സെക്രട്ടറി പി.എം അബ്ദുൽ ഹബീബ്, വൈസ് പ്രസിഡണ്ട് കെ ഷംസുദ്ദീൻ  എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments