ഗുരുവായൂർ: ജനാധിപത്യത്തിലെ നാലാമിടം അപ്രസക്തവും ജനവിരുദ്ധവുമാകുന്നത് ജനാധിപത്യ വ്യവസ്ഥയെ ഇല്ലായ്മ ചെയ്യുമെന്ന് പുരോഗമന കലാ സാഹിത്യ സംഘം ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാർ അഭിപ്രായപ്പെട്ടു. സമ്പദ്ഘടനയുടെ ആധിപത്യം കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുമ്പോള്‍ ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നത് തുറന്നു കാട്ടേണ്ടത് മാധ്യമങ്ങളുടെ ചുമതലയായിരുന്നു.അതു സംഭവിക്കുന്നില്ല എന്നത് ഉല്‍കണ്ഠാജനകമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗവും മുൻ എം.എൽ.എയുമായ കെ.വി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ആനക്കാരനായ കവി ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടിയെ ചടങ്ങില്‍ ആദരിച്ചു. പി.ആര്‍ രജീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പി വിനോദ്, എ സായിനാഥന്‍, ഷെെലജ സുധന്‍, കെ.വി സുഭാഷ്, ശശി ആഴ്ചത്ത്
എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കവിയരങ്ങ് നടന്നു. തുളസി ദാസ്,
ലത്തീഫ് മമ്മിയൂര്‍, സൂരജ് മരയ്ക്കാത്ത്, ശ്യാമള സദാനന്ദന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.