ഗുരുവായൂർ: തമ്പുരാൻപടിയിൽ നിന്നും മൂന്നു കിലോ സ്വർണവും 2 ലക്ഷം രൂപയും കവർന്ന കേസിൽ 18 ദിവസം കൊണ്ട് പ്രതികളെ പിടികൂടി മുതലുകൾ കണ്ടെടുത്ത സംഭവത്തിൽ അന്വേഷണ സംഘത്തിന് ലിയോൺ ക്ലബ്ബ് ആദരിച്ചു. അന്വേഷണത്തിന് നേതൃത്വം നൽകിയ ഗുരുവായൂർ എ.സി.പി കെ.ജി സുരേഷ്, അന്വേഷണ സംഘത്തിലുണ്ടായിരുന്ന ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസിർമാരായ എസ് ശരത്ത്, കെ ആശിഷ് എന്നിവരെ കാണ് ലിയോൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചത്. ക്ലബ് പ്രസിഡന്റ് ഷാറൂഖാൻ, ബാല വേദി സെക്രട്ടറി ജാസിൽ എക്സിക്യൂട്ടീവ് മെമ്പർമാരായ മിഹ്റാജ്, മൻസൂർ, ഷെമീം, ഇസ്മായിൽ എന്നിവർ പങ്കെടുത്തു.
മൂന്ന് കിലോ സ്വർണ്ണകവർച്ച : അന്വേഷണത്തിൽ മികവ് തെളിയിച്ച പോലീസ് സംഘത്തിന് ലിയോൺ ക്ലബ്ബിന്റെ ആദരവ്
RELATED ARTICLES

