ചാവക്കാട്: വ്യോമയാന നിയമങ്ങള്‍ കാറ്റില്‍ പറത്തി മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് കേരളപ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് പി.ടി കുഞ്ഞുമുഹമ്മദ്, സംസ്ഥാന സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ഇത് കേട്ടു കേള്‍വിയില്ലാത്ത നെറികെട്ട നീക്കമാണ്. വിമാനത്തിനുള്ളില്‍ ഇന്നോളം ആരും ഇത്തരത്തിലൊരു പ്രകോപനപരമായ പരിപാടി നടത്തിയിട്ടില്ല. പ്രതിഷേധിക്കാന്‍ മറ്റെന്തെല്ലാം മാര്‍ഗ്ഗങ്ങളുമുണ്ടെന്നിരിക്കെ
അതൊന്നും സ്വീകരിക്കാതെ ആക്രമത്തിന് തുനിഞ്ഞത് അംഗീകരിക്കാനാകില്ലെന്നും നേതാക്കൾ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് കേരളപ്രവാസി സംഘം
RELATED ARTICLES

