ഏങ്ങണ്ടിയൂർ: ലോകപരിസ്ഥിതി ദിനത്തിൽ എസൻസ് യുവസമിതി ഇന്ന് ‘തീരത്തെ നടന്നറിയുക’ പഠന യാത്ര സംഘടിപ്പിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ സാംബശിവൻ ഫ്ലാഗ് ഓഫ് ചെയ്തു. അരവിന്ദൻ പണിക്കശ്ശേരി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. സിമി അൻവർ മോഡറേറ്ററായി. കാലാവസ്ഥശാസത്രജ്ഞൻ ഗോപകുമാർ ചോലയിൽ കാലാവസ്ഥാ വ്യതിയാനവും തീരമേഖലയിലെ പ്രശ്നങ്ങളും ലളിതമായി അവതരിപ്പിച്ചു. നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളും ശാസത്രസാഹിത്യ പരിഷത്ത് അംഗങ്ങളും യാത്രയിൽ പങ്കു ചേർന്നു. എസ്സെൻസ് സെക്രട്ടറി എം.എ സീബു, വാർഡ് മെമ്പർ ഉഷ സുകുമാരൻ, രമേശൻ മാസ്റ്റർ, ഐശ്വര്യ ടീച്ചർ, ടി.പി വിജേഷ്, ദിൽസ് ടി സോമനാഥ് എന്നിവർ സംസാരിച്ചു. കുമാരി ദുർഗ്ഗ ക്ലാസ്സിനെ കുറിച്ച് സംസാരിച്ചു. സുചിത്ര സന്തോഷ്, ഇന്ദു ഷാജി, കുമാരി നന്ദിനി എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഹലീന സ്വാഗതവും പൂർണ്ണിമ നന്ദിയും പറഞ്ഞു. തീരത്തെ പരിസ്ഥിതി ആഘാത പ്രദേശങ്ങളിലൂടെ സഞ്ചരിച്ച പഠനയാത്ര ചേറ്റുവ അഴിമുഖത്ത് സമാപിച്ചു. സമാപന വേളയിൽ ഭാരത് അഴിമുഖം ക്ലബ് ഭാരവാഹികൾ പഠന യാത്രയെ സ്വീകരിച്ചു. യൂസഫ് ഹംസ, സൗമിനി എന്നിവർ പഠനയാത്രക്ക് നേതൃത്വം നൽകി.