Sunday, January 11, 2026

പരിസ്ഥിതി ദിനം: ചാവക്കാട് നഗരസഭ 31-ാം വാർഡിൽ വൃക്ഷ തൈകൾ നട്ടു; ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ചാവക്കാട്: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ 31-ാം വാർഡിൽ വൃക്ഷ തൈകൾ നടുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് കൗൺസിലർ എം.ആർ രാധാകൃഷ്ണൻ, എം.എസ് ജിതീഷ്, ടി.പി പ്രജിത്, തെരുവത്ത് അബ്ദുൾ അസീസ്, തയ്യിൽ നസീർ, എം.ആർ സനൽ, നിസാബർ, പി.വി രതീഷ്, എം.എസ് ജിബീഷ് എന്നിവർ നേതൃത്വം നൽകി. വൃക്ഷ തൈ നടുന്നതിന്റെ ഉദ്ഘാടനം കൗൺസിലർ എം.ആർ രാധാകൃഷ്ണൻ നിർവ്വഹിച്ചു. എം.എസ് ജിതീഷ് അധ്യക്ഷത വഹിച്ചു. ടി.പി പ്രജിത്, എം.എം വാസു എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments