Friday, April 4, 2025

‘പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍ സമ്മാനിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞുകൊണ്ടേയിരിക്കും’; വിനുവിനെ ‘വിഷമനുഷ്യ’നോട് ഉപമിച്ച് മഅ്ദനിയുടെ വൈകാരികമായ കുറിപ്പ്

കോഴിക്കോട്: തനിക്കെതിരേ വര്‍ഗീയ ആരോപണം ഉന്നയിച്ച ഏഷ്യാനെറ്റ് അവതാരകന്‍ വിനുവിനെ വിമര്‍ശിച്ച് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പ്. സംഘപരിവാര്‍ നേതാവ് ആര്‍ വി ബാബുവിനെ ‘വിഷമനുഷ്യ’നെന്ന് വിശേഷിപ്പിച്ച മഅ്ദനി വിനുവിനെ ആര്‍ വി ബാബുവിനോടാണ് ഉപമിച്ചാണ് വിമര്‍ശനം ഉന്നയിച്ചത്. ‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെ ശാരീരികാസ്വസ്ഥതയില്‍ ആണുള്ളത് ഇന്നലെ വൈകിട്ട് വരെയും ആശുപത്രിയിലായിരുന്നു. നികൃഷ്ടവും നീചമായ ഗൂഢോദേശ്യത്തോട് കൂടിയതുമായ ചില വിഷലിപ്തമായ ആരോപണങ്ങള്‍ എനിക്കെതിരെ ഉന്നയിക്കപ്പെട്ടത് അറിഞ്ഞിരുന്നുവെങ്കിലും അതിന്റെ നിജസ്ഥിതി കേരളീയ സമൂഹത്തിന്റെ മുന്നില്‍ അറിയിക്കുവാന്‍ കഴിഞ്ഞിരുന്നില്ല’. എന്ന ആമുഖത്തോടെയാണ് മഅ്ദനി കുറിപ്പ് തുടങ്ങിയത്.

‘ഏഷ്യാനെറ്റിലെ അന്തിച്ചര്‍ച്ച വിശാരദനോട്, യശശ്ശരീരനായ T. N ഗോപകുമാര്‍ ഉള്‍പ്പെടെയുള്ള പരിണതപ്രജ്ഞരും മാന്യന്മാരുമായ മാധ്യമപ്രവര്‍ത്തകര്‍ ഏഷ്യാനെറ്റില്‍ തന്നെ നിരവധി തവണ എന്റെ പ്രസംഗങ്ങളെയും പൊതുപ്രവര്‍ത്തനങ്ങളെയും ഞാന്‍ മുന്നോട്ട് വെക്കുന്ന മര്‍ദ്ദിതപക്ഷ രാഷ്ട്രീയം എന്ന ആശയത്തെയും വിലയിരുത്തിയിട്ടുള്ളതാണ്. ഒരു കൊടുംവിദ്വേഷ പ്രസംഗകനെ അറസ്റ്റ് ചെയ്ത ദിവസം താങ്കള്‍ക്കുണ്ടായ സ്വാഭാവികമായ അസഹ്യതയില്‍ നിന്ന് പ്രത്യേകിച്ച് യാതൊരു കാരണമോ ചര്‍ച്ചയില്‍ പങ്കെടുത്ത ആരെങ്കിലും എന്നെ പറ്റി പരാമര്‍ശിക്കുന്ന സാഹചര്യമോ ഇല്ലാതെ തന്നെ താങ്കള്‍ പറഞ്ഞ വിഷലിപ്തമായ ആ വാക്കുകള്‍ ആരെ സുഖിപ്പിക്കാനായിരുന്നുവെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍പടി വരെ പോകേണ്ട കാര്യമില്ല’.

താങ്കള്‍ ഉണ്ട ചോറൊക്കെ മറന്ന് ഇപ്പോള്‍ ഉണ്ടു കൊണ്ടിരിക്കുന്നതും ഇനി താങ്കളുടെ ‘അവസാന കാലം’ വരെ ഉണ്ണാനിരിക്കുന്നതുമായ ചോറിന് ശക്തമായ ‘നന്ദി’ കാണിച്ചുകൊണ്ടിരിക്കുമ്പോള്‍ താങ്കളുടെ പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍ സമ്മാനിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞുകൊണ്ടേയിരിക്കും അത് സഹിക്കാന്‍ വിധിക്കപ്പെട്ട കേരളീയ സമൂഹത്തിന്റെ ഗതികേട് തുടര്‍ന്നുകൊണ്ടേരിക്കുകയും ചെയ്യും…മഅ്ദനി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാൻ ……

https://m.facebook.com/story.php?story_fbid=559931562190265&id=100045202788409

RELATED ARTICLES
- Advertisment -

Most Popular

Recent Comments