Friday, September 20, 2024

തിരുവത്ര തേർളി ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം ഭക്തി സാന്ദ്രമായി

ചാവക്കാട്: തിരുവത്ര തേർളി ശ്രീബാലഭദ്ര ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം ഭക്തി സാന്ദ്രമായി ആഘോഷിച്ചു. രാവിലെ മുതൽ ക്ഷേത്രത്തിൽ മഹാഗണപതി ഹോമം,കലശപൂജ, ഉച്ചപൂജ, പറ നിറക്കൽ എന്നിവ നടന്നു. ക്ഷേത്രം തന്ത്രി വെള്ളത്തിട്ട് കിഴക്കേടത്ത് മന ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. മുത്തപ്പൻ സ്വാമി കളം, വിഷ്ണുമായ സ്വാമി കളം, കരിങ്കുട്ടി സ്വാമി കളം എന്നിവയും, ഭുവനേശ്വരി ദേവിക്ക് വിശേഷാൽ പൂജകൾ,

ഉഷപൂജ, നവകം, പഞ്ചഗവ്യം, കലശാഭിഷേകം, ബ്രഹ്മ രക്ഷസിന്റെ തറയിൽ വിശേഷാൽ പൂജകൾ, നാഗങ്ങൾക്ക് പാലും നൂറും, നടക്കൽ പറ വഴിപാട്, പ്രസാദഊട്ട്, ദീപാരാധന, തുടർന്ന് തിരുവത്ര ഗ്രാമകുളം ശ്രീകാർത്ത്യായനി ഭഗവതി മഹാബ്രഹ്മ രക്ഷസ്സ് ക്ഷേത്രത്തിൽ നിന്നും താലം വരവ്, തായമ്പക, ഭഗവതിക്ക് കളംപാട്ട്, വടക്കൻ വാതുക്കൽ ഗുരുതി എന്നിവയും ക്ഷേത്രം മേൽശാന്തി സർവ്വശ്രീ കളരിക്കൽ ഉണ്ണിപ്പണിക്കരുടെ കാർമ്മികത്വത്തിൽ ശേഷം നട അടക്കൽ എന്നിവയും നടന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പ്രതിഷ്‌ഠാദിന മഹോത്സവ പരിപാടിക്ക് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments