Friday, September 20, 2024

ചാവക്കാട് മണത്തല യിൽ വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ് വിദ്യാർത്ഥിനി മരിച്ചു

ചാവക്കാട്: വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ് വിദ്യാർത്ഥിനി മരിച്ചു. ചാവക്കാട് മണത്തല രായംമരക്കാർ വീട്ടിൽ ആർ.എം സലീമിന്റെ മകൾ മറിയം ഷബ്നമി ഗുൽഷൻ (13) ആണ് മരിച്ചത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
ചാവക്കാട് എം.ആർ.ആർ.എം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
ഉടന്‍ തന്നെ വീട്ടുകാർ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് കബറടക്കം നടക്കും. മാതാവ്: ഷെരീഫ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments