ചാവക്കാട്: വ
പെരുന്നാളിനോടനുബന്ധിച്ച് നാളെയും മറ്റന്നാളും (ഞായർ, തിങ്കൾ) ചാവക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മുല്ലത്തറ, ബ്ലാങ്ങാട് എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ഇരുചക്ര വാഹനങ്ങൾ, മുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ളവ മുനിസിപ്പൽ സ്ക്വയർ വഴി പോലീസ് സ്റ്റേഷന് മുന്നിലൂടെയുള്ള റോഡിലൂടെ സഞ്ചരിച്ച് നോർത്ത് ബൈപാസ് വഴി പൊന്നറ ജംഗ്ഷനിൽ എത്തി എം.കെ സൂപ്പർ മാർക്കറ്റിന് മുന്നിലൂടെയുള്ള ഏനാമാവ് റോഡ് വഴി ചാവക്കാട് സെന്ററിലേക്ക് എത്തി ചേരേണ്ടതാണ്. ഗുരുവായൂർ ഭാഗത്തു നിന്നും വരുന്ന എല്ലാ വാഹനങ്ങളും ചാവക്കാട് നോർത്ത് ബൈപാസ് റോഡിലൂടെ മാത്രമേ കടന്നു പോവാൻ അനുവദിക്കുകയുള്ളൂ.
ചാവക്കാട് സെന്ററിൽ നിന്ന് ഏനാമാവ് റോഡ്- ചാവക്കാട് ബസ്സ് സ്റ്റാന്റ് റോഡിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പെരുന്നാളിനോടനുബന്ധിച്ചുണ്ടാവുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതെന്ന് ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.ജി സുരേഷ് അറിയിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ കെ വേണുഗോപാൽ, എസ്.ഐ കെ.വി വിജിത്ത് എന്നിവർ നിയന്ത്രങ്ങൾക്ക് മേൽനോട്ടം വഹിക്കും.